യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെടുത്തി

ഉത്തർപ്രദേശിലെ അയോധ്യയിലുള്ള ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നയാളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുത്തച്ഛന്റെ ഗ്രാമം സന്ദർശിക്കാനെത്തിയ അമേത്തി സ്വദേശിയായ പങ്കജ് ശുക്ലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ബന്ധു ​ഗുല്ലു മിശ്ര അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുമാർഗഞ്ച് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭുവാപൂർ ഗ്രാമത്തിലാണ് ദാരുണസംഭവം. രാവിലെ ആറ് മണിയോടെ ഒരു യുവാവിന്റെ മൃതദേഹം ക്ഷേത്രത്തിൽ കിടക്കുന്നതായി നാട്ടുകാരാണ് അറിയിച്ചതെന്ന് പൊലീസ് ഓഫീസർ സത്യേന്ദ്ര ഭൂഷൺ തിവാരി പറഞ്ഞു. രണ്ട് മാസത്തോളമായി യുവാവ് ഇവിടെ എത്തിയിട്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും പൊലീസ് പറഞ്ഞു.

Top