ഭോപ്പാല്‍: പ്രണയ ബന്ധത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ബിജെപി യുവജനനേതാവ് ജീവനൊടുക്കി. ഭോപ്പാല്‍ സ്വദേശിയായ അതുല്‍ ലോഖണ്ടെ എന്ന യുവാവാണ് ജീവനൊടുക്കിയത്. നാളുകളായി യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തിന് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തേക്കുറിച്ചുള്ള പൊലീസ് പറയുന്നത് ഇങ്ങനെ: തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് അതുല്‍ പെണ്‍കുട്ടിയുടെ പിതാവിനെ സമീപിച്ചു. ഇവിടെ വച്ച് തര്‍ക്കമുണ്ടാവുകയും ഉടന്‍ തന്നെ അതുല്‍ കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നു. ഇയാള്‍ തല്‍ക്ഷണം മരിച്ചെന്നാണ് വിവരം.