തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായി സമൂഹമാധ്യമമായ ഫേസ് ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറന്മുള സ്വദേശി സിബിൻ ജോൺസണെയാണ് തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറന്മുള പൊലീസിന്റെ സഹായത്തോടെയാണ് സിബിനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി. മുഖ്യമന്ത്രിയെ അവഹേളിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ ഇയാൾ പോസ്റ്റിട്ടതായി പൊലീസ് അറിയിച്ചു.