നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്നു കോണ്‍ഗ്രസ്സ് മനസ്സിലാക്കണമെന്ന് എഎ റഹീം

കൊച്ചി : ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്പി എ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിര്‍മിച്ച് പ്രചരണം നടത്തുന്നതിനെതിരെ എഎ റഹീം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റഹീം പ്രതികരിച്ചിരിക്കുന്നത്. മന്ത്രി ഇ പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ പിയുടെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത്, സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്. മുഖവും മേല്‍ വിലാസവുമുള്ള ഒരാള്‍ അത് അധികാരികതയോടെ സ്വന്തം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുന്നുവെന്നും എഎ റഹീം ചൂണ്ടികാണിക്കുന്നു. ഇതു സംബന്ധിച്ച് കണ്ണൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖത്തു നോക്കി ആര്‍ജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുന്‍നിര്‍ത്തി നല്ല വാക്കുകളില്‍ പറയണം. പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണ്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റു
പി എ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിര്‍മിച്ച് പ്രചരണം നടത്തുന്നത് കണ്ടോ?

മന്ത്രി ഇ പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ പിയുടെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത്, സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേര്‍ത്ത് പ്രചരിപ്പിക്കുന്നു.
അതും മുഖമില്ലാത്ത വ്യാജ ഐഡിയില്‍ നിന്നല്ല, മുഖവും മേല്‍ വിലാസവുമുള്ള ഒരാള്‍ അത് അധികാരികതയോടെ സ്വന്തം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുന്നു.
ഇതു സംബന്ധിച്ച് കണ്ണൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ്സിന്റെ ചാനല്‍ തന്നെ വ്യാജ ദൃശ്യം ഉണ്ടാക്കിയ സംഭവം നമുക്ക് ഓര്‍മയുണ്ട്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ്സ് എംഎല്‍എ മാര്‍…..

നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്നു ഇനിയെങ്കിലും കോണ്‍ഗ്രസ്സ് മനസ്സിലാക്കണം. മിനിറ്റുകള്‍ക്കുള്ളില്‍ നുണയും അര്‍ദ്ധ സത്യങ്ങളും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകും. പൊളിച്ചടുക്കും.

ഇനിയെങ്കിലും കോവിഡ് കാലത്ത് നല്ലത് വല്ലതും ചെയ്യൂ… നുണയ്ക്ക് പകരം ഭക്ഷണം കഴിച്ചു ജീവിക്കാന്‍ തുടങ്ങൂ.

Top