തിരുവനന്തപുരം : ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി ഓഫീസിലെ ജീവനക്കാരന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ സെക്രട്ടറി എ.എ.റഹീമിന്റെ ഫലം നെഗറ്റീവ്. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ പതിനാറിനാണ് യൂത്ത് സെന്റര്‍ ജീവനക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 19ന് സ്രവപരിശോധനാഫലം പോസിറ്റീവായിരുന്നു.