തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് എ.എ റഹീം എം പി. ഡി.വൈ.എഫ്.ഐ ശക്തമായ എതിര്‍ക്കും. പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മതനിരപേക്ഷതയെ തകര്‍ക്കും. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഡി.വൈ.എഫ്.ഐ നിയമപരമായി നേരിടും.സുപ്രിം കോടതിയെ സമീപിച്ചേക്കുമെന്ന് എ എ റഹീം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പൗരത്വ ഭേദഗതിയെ എതിര്‍ക്കുമോ എന്നും എ എ റഹീം ചോദിച്ചു. കേരള സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിഷയത്തിലുള്ള നിലപാട് കോണ്‍ഗ്രസ് പിന്തുടരണം. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. ഒന്നിനോടും ആരോടും യോജിപ്പില്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ്. കെ പി സി സി പ്രസിഡന്റിനോട് പോലും യോജിപ്പില്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ്.
പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ നിയമ വിരുദ്ധമായതിനാലാണ് കേസെടുക്കുന്നത്. അത് സ്വാഭാവികമായ നിയമപരമായ നടപടി.ആദ്യം ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബിജെപിയില്‍ പോയി. പിന്നെ മറ്റൊരു നേതാവിന്റെ മകള്‍ പോയി.ഇക്കാര്യത്തില്‍ ജെന്‍ഡര്‍ ഇക്വാളിറ്റി സൂക്ഷിക്കുന്നവരാണ് കോണ്‍ഗ്രസ് എന്നും എ എ റഹീം പരിഹസിച്ചു. അനില്‍ ആന്റണിയുടെ കാവിക്കൊടി പാറിച്ചുള്ള ഡാന്‍സ് കണ്ട് സമുന്നതനായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ രോമം എണീറ്റ് നിന്നിട്ടുണ്ടാകുമെന്നും എ എ റഹീം വ്യക്തമാക്കി.