കോഴിക്കോട്: ഹരിതക്കെതിരായ മുസ്ലിം ലീഗിലെ നടപടി കേരളത്തിനാകെ അപമാനമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സ്ത്രീ വിരുദ്ധ നടപടികളാണ് ലീഗ് സ്വീകരിക്കുന്നതെന്ന് എ.എ റഹീം പറഞ്ഞു. അറുപഴഞ്ചന്‍ ആശയങ്ങളുടെ തടവറയിലാണ് ലീഗെന്നും റഹീം ചൂണ്ടിക്കാട്ടി.
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് ഹരിതയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. തുടര്‍ന്ന് എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കി. ഇതിന് പിന്നാലെ വിഷയം വിവാദമാവുകയും ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മുസ്ലീംലീഗ് മരവിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ എംഎസ്എഫ് നേതാക്കളോട് വിശദികരണം തേടിയിട്ടുണ്ട്. എംഎസ്എഫ് നേതാക്കളോട് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ പാര്‍ട്ടി നിര്‍ദേശം. പികെ നവാസ്,കബീര്‍ കുത്തുപറമ്പ്,വി എ വഹാബ് എന്നിവരോടാണ് വിശദികരണം തേടിയത്. ഗുരുതര അച്ചടക്കലംഘനം ഹരിതയില്‍ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിന്റെ നടപടി.