തിരുവഞ്ചൂരിന്റെ പൊലീസ് എത്ര വനിതകളെയാണ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത്; എ എ റഹീം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ കേന്ദ്രത്തിനെതിരെ സമരം നടത്തുമ്പോള്‍ അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് ആളെക്കൂട്ടുകയാണ് യൂത്ത് കോണ്‍ഗ്രസെന്ന് എ എ റഹീം .ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വീടുകള്‍ കയറി വനിതാ നേതാക്കള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത എത്ര സംഭവങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. തിരുവഞ്ചൂരിന്റെ പൊലീസ് എത്ര വനിതകളെയാണ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തതെന്നും എ എ റഹീം ചൂണ്ടിക്കാട്ടി.

എന്തിനാണ് രാഹുല്‍ മങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് കലാപമുണ്ടാക്കിയതിനാണ് അറസ്റ്റ്. പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകര്‍ത്തു. രാജ്യത്തിന്റെ തൊഴിലില്ലായ്മയുടെ മഹാസമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് എവിടെയുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൊല്‍ക്കത്ത യൂത്ത് ബ്രിഗേഡ് റാലിയുടെ തുടര്‍ച്ചയാകും ഡിവൈഎഫ്‌ഐ മനുഷ്യചങ്ങലയെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. വലിയ യുവജന മുന്നേറ്റമാണ് കൊല്‍ക്കത്തയില്‍ ഉണ്ടായത്. വലിയ ആവേശം പകരുന്നതായിരുന്നു കൊല്‍ക്കത്ത റാലി. സമാനമായ മുന്നേറ്റം രാജ്യത്താകെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Top