പശു സഞ്ജീവനി പദ്ധതി; രാജ്യത്തെ നാല് കോടി പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

cowcow

ന്യൂഡല്‍ഹി: രാജ്യത്തെ പശുക്കള്‍ക്കും ആധാര്‍ മാതൃകയില്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു. ഇതിനായി ഈ വര്‍ഷം ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 50 കോടി. നാല് കോടി പശുക്കള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്.

പശുക്കളുടെ ഇനം, ലിംഗം, ഉയരം തുടങ്ങിയവ ഉള്‍പ്പെടുത്തി കൃത്രിമം നടത്താന്‍ കഴിയാത്ത പോളിയൂറിത്തേന്‍ ടാഗിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കി കഴിഞ്ഞു. കാര്‍ഡ് ഒന്നിന് പത്ത് രൂപയ്ക്കടുത്താകും വില. പശു സഞ്ജീവനി എന്നാണ് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുടെ പേര്.

കാര്‍ഷിക ഉത്പാദനത്തില്‍ നിന്ന് മാത്രം കര്‍ഷക വരുമാനം 2022 ഓടെ ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല. അതിനാല്‍ കാലിവളര്‍ത്തല്‍ മേഖലയ്ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍, ആനിമല്‍ ഹസ്ബന്‍ഡറി എന്നീ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 10,000 കോടി രൂപയാണ്. കൃത്രിമ ബീജസങ്കലനത്തിലൂടെ മെച്ചപ്പെട്ട സങ്കര ഇനം കാലികളെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിക്ക് 200 കോടിയും ബജറ്റ് വിഹിതമുണ്ട്.

Top