ആധാര്‍ കേസില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

ന്യൂഡല്‍ഹി : ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. അഞ്ചംഗ ഭരണണഘടന ബെഞ്ചാണ് കേസില്‍ വിധി പറയുക.

അതേസമയം മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോ എന്നതില്‍ ജനുവരി 10ന് വാദം തുടങ്ങും.

ആധാര്‍ നമ്പരും പാന്‍ നമ്പരും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍, പാന്‍ നമ്പരുകള്‍ ലഭ്യമാക്കണം. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും.

Top