ലണ്ടന്‍: ഓക്‌സ്ഫഡ് ഇംഗ്ലീഷ് അഡ്വാന്‍സ് ലേണേഴ്‌സ് ഡിക്ഷ്ണറിയുടെ ഏറ്റവും പുതിയ പതിപ്പില്‍ ഇടംപിടിച്ച് ആധാറും ഹര്‍ത്താലും. മൊത്തം 26 ഇന്ത്യന്‍ വാക്കുകളാണ് പുതുതായി ഡിക്ഷണറിയില്‍ ഇടം പിടിച്ചത്. ഇതോടെ ഡിക്ഷ്ണറിയിലെ ഇന്ത്യന്‍ വാക്കുകളുടെ എണ്ണം 384 ആയി. ഡിക്ഷ്ണറിയുടെ പത്താം പതിപ്പാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്.
പുതുതായി കൂട്ടിച്ചേര്‍ത്ത ഇന്ത്യന്‍ വാക്കുകളില്‍ ഹര്‍ത്താല്‍, ആധാര്‍, ബസ് സ്റ്റാന്‍ഡ്, ട്യൂബ് ലൈറ്റ്, എഫ്.ഐ.ആര്‍, ഡബ്ബ (ചോറ്റുപാത്രം), ശാദി (വിവാഹം), ഡീംഡ് യൂണിവേഴ്‌സിറ്റി എന്നിവ ഉള്‍പ്പെടുന്നു. ആയിരത്തിലധികം പുതിയ വാക്കുകളാണ് പത്താം പതിപ്പില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.