ആധാര്‍ വില്‍പ്പന റിപ്പോര്‍ട്ട്: മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി

ravi-shankar-prasad-

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.

ഈ വിഷയത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകയോടും വാര്‍ത്ത പ്രസിദ്ധീകരിച്ച ട്രിബ്യൂണിനോടും ആവശ്യപ്പെടാന്‍ അദ്ദേഹം ആധാര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് വില്‍ക്കപ്പെടുന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയായ രചനയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആധാര്‍ അതോറിറ്റി ഡപ്യൂട്ടി ഡയറക്ടറാണ് ക്രൈം ബ്രാഞ്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ എന്നിവയാണ് രചനയ്‌ക്കെതിരെ ആരോപിക്കുന്ന കുറ്റം.

Top