ന്യൂഡല്‍ഹി: ആധാര വിവരച്ചോര്‍ച്ചയുടെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ട്രിബ്യൂണ്‍ ലേഖിക രചന ഖൈര.
തങ്ങള്‍ പുറത്തുവിട്ടത് മഞ്ഞുമലയുടെ ഒരു ഭാഗമാണ്. പത്രം നടത്തിയ അന്വേഷണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. അധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുന്ന യുഐഡിഎഐയുടെ നിയമസാധുതയാണ് അന്വേഷണത്തിലൂടെ പുറത്തായത്. വരും ദിവസങ്ങളില്‍ അന്വേഷണത്തില്‍ കണ്ടെത്തിയ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുമെന്നും രചന ഖൈര വ്യക്തമാക്കി.
ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തിവിട്ടത് വഴി തനിക്ക് ലഭിച്ചത് ഒരു എഫ്.ഐ.ആര്‍ ആണ്. എന്നാല്‍, തന്റെ റിപ്പോര്‍ട്ടിന്റെ ഫലമായി യുഐഡിഎഐ നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ രചന ഖൈര പറഞ്ഞു.
ആര്‍ക്കും ചോര്‍ത്താനാകില്ലെന്ന് യുഐഡിഎഐ അവകാശപ്പെടുന്ന ആധാര്‍ വിവരം 500 രൂപക്ക് അജ്ഞാത ഏജന്റുമാര്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്ന ‘ട്രിബ്യൂണ്‍’ പത്രമാണ് പുറത്തുവിട്ടത്. യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ പരാതിയി പത്രത്തിനും ലേഖിക രചന ഖൈരക്കും എതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അജ്ഞാത വാട്‌സ്ആപ് കൂട്ടായ്മയിലൂടെ പേടിഎം വഴി 500 രൂപ നല്‍കിയാല്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങളും 300 രൂപ കൂടി നല്‍കിയാല്‍ കാര്‍ഡ് പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന സോഫ്‌റ്റ്വെയറുമടക്കം ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ട് നല്‍കിയതിനാണ് കേസ്.