ന്യൂഡല്‍ഹി: സബ്‌സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തി വിതരണം ചെയ്യാന്‍ കഴിഞ്ഞതിലൂടെ രാജ്യത്തിന് 90,000 കോടി രൂപ ലാഭിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സബ്‌സിഡികള്‍ ലഭ്യമാക്കാന്‍ ആധാറുമായി ബന്ധപ്പെടുത്തണം എന്ന നിയമം വന്നതോടെ നിരവധി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കാനായി. ഇതിലൂടെ 90,000 കോടി ലാഭിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞു. 2018 മാര്‍ച്ച് വരെയുളള കണക്കാണിത്.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പോലുള്ള വന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആധാര്‍ വന്നതോടു കൂടി എളുപ്പമായി. നിലവില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തിയത് വഴി വന്‍ നേട്ടമാണ് സര്‍്ക്കാരിന് സ്വന്തമാക്കാനായത്.
ആധാര്‍ ഉപയോഗത്തിലൂടെ ഇന്ത്യയ്ക്ക് 77,000 കോടി രൂപ എല്ലാ വര്‍ഷവും ലാഭിക്കാന്‍ കഴിയുമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുവരെ ആധാറിലൂടെ വിതരണം ചെയ്തത് 1,68,868 കോടി രൂപയാണ്. 2016 ല്‍ ആധാര്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷം 28 മാസങ്ങള്‍ കൊണ്ട് 122 കോടി ആളുകകള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കി. 18 വയസ്സിന് മുകളിലെ രാജ്യത്തെ 99 ശതമാനം ആളുകള്‍ക്കും ആധാര്‍ ലഭിച്ചു- അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.