ഹൈദരാബാദ്: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങളാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നതെന്നാണ് വിവരം.
ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതിയുടെ വെബ്‌സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. വെബ്‌സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും, പഞ്ചായത്ത്, മൊബൈല്‍ നമ്പര്‍, ജാതി, മതം തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ശ്രീനിവാസ് കോഡാലിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുകൊണ്ടു വന്നത്.