ഹൈദരാബാദ്: ഇരുപത്തിയൊന്ന് വയസിന് താഴെയുള്ളവര്‍ മദ്യം വാങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ തെലങ്കാനയിലെ എക്‌സൈസ് വകുപ്പ് പുതിയ ഉത്തരവുമായി രംഗത്ത്.
പബ്ബുകളില്‍ നിന്ന് ഇനി മദ്യം കിട്ടണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് തെലങ്കാന.
അമിത മദ്യപാനം കാരണം പതിനേഴുകാരന്‍ മരിയ്ക്കാനിടയായതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയത്.
പുതിയ ഉത്തരവിനെ തുടര്‍ന്ന് ഇനി മദ്യശാലകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് കാണിക്കേണ്ടി വരും.
എക്‌സൈസ് കമ്മീഷണര്‍ ആര്‍.വി.ചന്ദ്രവദന്‍ എല്ലാ പബ്ബുടമകളോടും മദ്യപിക്കാനെത്തുന്നവര്‍ക്ക് മിതമായ അളവില്‍ മാത്രം മദ്യം നല്‍കാനും, പ്രായപൂര്‍ത്തിയായവര്‍ മാത്രമേ മദ്യം വാങ്ങുന്നുള്ളൂവെന്ന് ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.