ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണെന്ന് പറഞ്ഞ് 12 അക്ക ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ്മയ്ക്ക് പണി കൊടുത്ത് ഹാക്കര്‍.
പാന്‍, മൊബൈല്‍ നമ്പരുകളടക്കം ശര്‍മ്മയുടെ വ്യക്തിഗത വിവരങ്ങളെല്ലാം ഫ്രഞ്ച് സുരക്ഷാ വിദഗ്ധനും ആധാര്‍ പദ്ധതിയുടെ വിമര്‍ശകനുമായ എലിയട്ട് ആല്‍ഡേഴ്‌സണ്‍ റാഞ്ചിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ട്വിറ്ററിലൂടെ തന്നെ വെല്ലുവിളിച്ച ഒരു അക്കൗണ്ടിന് മറുപടിയായി ആധാര്‍ നമ്പര്‍ ശര്‍മ പുറത്തുവിട്ടത്.
ആയിരത്തിലധികം പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. വെല്ലുവിളി ഏറ്റെടുത്ത ആല്‍ഡേഴ്‌സണ്‍ പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പരുകള്‍, ഇമെയില്‍ ഐഡി എന്നിവ പുറത്തു വിട്ടു. കൂടാതെ ബാങ്ക് അക്കൗണ്ടുമായി ശര്‍മ്മ ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലെന്നും ആല്‍ഡേഴ്‌സന്‍ വ്യക്തമാക്കി.