കൊച്ചി:ആധാര്‍ ബന്ധിത രാസവളം വില്‍പന കാര്‍ഷിക മേഖലയ്ക്കു വന്‍ തിരിച്ചടിയായിരിക്കുകയാണ്.
വളം വാങ്ങുന്നതിന് ആധാര്‍ കാര്‍ഡ് നമ്പറും വിരല്‍ അടയാളവും നല്‍കണമെന്ന നിബന്ധന രാസവള വില്‍പന 10–15 ശതമാനം കുറച്ചു.
സബ്‌സിഡിയുള്ള രാസവളങ്ങള്‍ വാങ്ങുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെക്കുറിച്ച് ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് അറിവില്ല.
വളം വില്‍പന കേന്ദ്രങ്ങളിലെത്തുമ്പോഴാണു പുതിയ വ്യവസ്ഥയെക്കുറിച്ച് അറിയുന്നത്.സബ്‌സിഡിയുള്ള യൂറിയ അടക്കമുള്ള വളങ്ങളുടെ വില്‍പനയ്ക്കാണു തിരിച്ചടി.
ആധാര്‍ സൈറ്റുമായി ലിങ്ക് ചെയ്യാത്തതുമൂലം ആധാര്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കും വളം കിട്ടാറില്ല.ഭാവിയില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു സബ്‌സിഡി തുക നേരിട്ടു നല്‍കാനാണു സര്‍ക്കാര്‍ നീക്കം.
പാചക വാതക സബ്‌സിഡി മാതൃകയില്‍ ആദ്യം മുഴുവന്‍ തുകയും നല്‍കണം. സബ്‌സിഡി പിന്നീട് ബാങ്ക് അക്കൗണ്ടുകളിലെത്തും.
ചെറുകിട, നാമമാത്ര കര്‍ഷകരെ സംബന്ധിച്ചിടത്തോളം തുക ഒരുമിച്ചു നല്‍കുന്നതു പ്രയാസമാകുമെന്ന ആശങ്കയും രാസവള നിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കുമുണ്ട്.
സബ്‌സിഡി വളം വന്‍തോതില്‍ വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒഴിവാക്കാനായി കൃഷിസ്ഥല വിസ്തൃതിക്ക് ആനുപാതികമായി മാത്രമേ സബ്‌സിഡി വളം നല്‍കൂവെന്ന വ്യവസ്ഥ നടപ്പാക്കുമെന്ന് സൂചനയുണ്ട്.
എന്നാല്‍ കൃഷി ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കേണ്ടിവരുമെന്നാണു സൂചന. ഇതിനുപിന്നാലെ ഫാക്ടംഫോസ് 50 കിലോഗ്രാം ചാക്കിന് 11 രൂപ കുറച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.