സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ആധാര്‍കാര്‍ഡ് എടുക്കുന്നതും കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതും നിലച്ചു.
ആധാര്‍കാര്‍ഡ് വിതരണച്ചുമതല ഐ.ടി. മിഷന്‍ ഐ.ടി.@ സ്‌കൂള്‍, അക്ഷയ, കെല്‍ട്രോണ്‍ എന്നീ ഏജന്‍സികള്‍ക്കാണ് നല്‍കിയിരുന്നത്. എന്നാല്‍ ലാഭകരമല്ലെന്ന കാരണത്താല്‍ ഐ.ടി.@സ്‌കൂളും കെല്‍ട്രോണും ഇതില്‍നിന്ന് പിന്‍മാറുകയായിരുന്നു.
നിലവില്‍ ആധാര്‍കാര്‍ഡ് വിതരണച്ചുമതല അക്ഷയക്കാണ്. ഏപ്രില്‍ ഒന്നു മുതല്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നടത്തുന്നതിന് അക്ഷയകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ മുപ്പതിനകം അപ്‌ഡേഷന്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇതു നടപ്പായില്ല.