ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ സര്‍ക്കാരിന്റെ സേവന പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി.
കേന്ദ്ര സര്‍ക്കാരാണ് ഇത് സംബന്ധിച്ച അറിയിപ്പ് സുപ്രീം കോടതിക്ക് നല്‍കിയത്.
ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കി കൊണ്ടുള്ള ആര്‍ബിഐ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
സ്വകാര്യത വിധിയുടെ ലംഘനമാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കല്യാണി മേനോന്‍ സെന്‍ എന്നയാളാണ ഹര്‍ജി നല്‍കിയിരിക്കുന്നത്. ബാങ്ക്അക്കൗണ്ടുകളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെണ് റിസര്‍വ്ബാങ്ക്ഓഫ്ഇന്ത്യ(ആര്‍ബിഐ) വ്യക്തമാക്കിയിരുന്നു.
ഇത് അനിവാര്യമല്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണം.
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വിവരാവകാശ നിയമം പ്രകാരം നല്‍കിയ മറുപടിയില്‍ ആര്‍.ബി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാവിധ പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയവും നേരത്തെ ഉത്തരവിട്ടിരുന്നു.
ഡിസംബര്‍ 31 ആണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകള്‍ മരവിപ്പിക്കപ്പെടും.