ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതി വാദം പറയാനായി മാറ്റിവെച്ചു. ആധാര്‍ കാര്‍ഡ് സംബന്ധിച്ച് ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്.
സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാദം കേള്‍ക്കലായിരുന്നു ഇത്. 12 അക്ക ആധാര്‍ നമ്പര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിര്‍ബന്ധിതമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വകാര്യത സൂക്ഷിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കുന്നതാണ് എന്നായിരുന്നു ഹരജിക്കാര്‍ ഉന്നയിച്ച വാദം. ആധാര്‍ നിയമം മനുഷ്യത്വത്തെ ഹനിക്കുന്നതാണ് എന്നും ഹരജിക്കാര്‍ വാദിച്ചു.
സര്‍ക്കാറില്‍ നിന്നുള്ള സൗജന്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ആധാര്‍ പ്രയോജനപ്പെടുത്തുന്നതെന്നും വിതരണത്തിലെ അപാകതകള്‍ ഒഴിവാക്കുന്നതിനും അഴിമതി ഇല്ലാതാക്കാനും ഈ സംവിധാനം സഹായിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.