ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട് രാജ്യസഭാ നടപടികള്‍ മൂന്ന് തവണ തടസപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി യാണ് ഇതു സംബന്ധിച്ച വിഷയം സഭയില്‍ അവതരിപ്പിച്ചത്.
പലര്‍ക്കും ആധാര്‍ ലഭിച്ചില്ലെന്നും മാത്രമല്ല ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ തടസ്സപ്പെടുന്നുവെന്നുമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്.
എന്നാല്‍ എല്ലാവര്‍ക്കും ആധാര്‍ ലഭിക്കുന്നത് വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമുണ്ടാകില്ലെന്നും ആധാര്‍ ഉടന്‍ എല്ലാവരിലും എത്തിക്കുമെന്നും സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചുവെങ്കിലും മറുപടിയില്‍ പ്രതിപക്ഷം തൃപ്തിയായിരുന്നില്ല.
തുടര്‍ന്ന് വാക് തര്‍ക്കത്തില്‍ സഭ തടസപ്പെടുകയായിരുന്നു