ന്യൂഡല്‍ഹി: വ്യോമയാന മന്ത്രാലയത്തിന്റെ ‘ഡിജിയാത്ര’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര വിമാന യാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂന്ന് മാസത്തിനകം നടപ്പാക്കും.
ടിക്കറ്റെടുക്കുമ്പോള്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ വിരലടയാളം പതിപ്പിച്ച് വിമാനത്താവളത്തിലേക്കും വിമാനത്തിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ഇവര്‍ക്ക് ബോഡിങ് പാസ് എടുക്കാതെ തന്നെ വിമാനത്തിലേക്കു പ്രവേശിക്കാനാകും.
ടിക്കറ്റ് ബുക്കിംഗിനായി ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.
മറ്റു രേഖകള്‍ നല്‍കിയവര്‍ക്ക് സ്മാര്‍ട് ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം വിമാനത്താവളത്തിലേക്ക് കയറാം
ബാഗേജ് സ്വയം കയറ്റിവിടുന്നതിനുള്ള സൗകര്യവും നിലവിലുള്ള കൗണ്ടര്‍ സംവിധാനവും തല്‍ക്കാലം തുടരുമെന്നും പറയുന്നു.