ന്യൂഡല്‍ഹി: ആധാര്‍ ബില്‍ ലോക്‌സഭയില്‍ പാസായി. സബ്‌സിഡികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന ബില്ലിനാണ് ലോകസഭ അംഗീകാരം നല്‍കിയത്. ധനകാര്യ ബില്ലായതിനാല്‍ രാജ്യസഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും സര്‍ക്കാരിന് നിയമം നടപ്പാക്കാം.
പ്രതിപക്ഷം നിര്‍ദ്ദേശം ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസാക്കിയത്. ബില്‍ ഉടന്‍ രാജ്യസഭയില്‍ പാസാക്കും. ആധാറിന് നിയമപരമായ പിന്തുണ നല്‍കുന്നതിനായാണ് ബില്‍ പാസാക്കുന്നത്.