വിമാനയാത്രക്കാര്‍ക്കായി ആധാര്‍ ഇഗേറ്റുമായി കേന്ദ്രം ; ചെക്ക്ഇന്‍ ചെയ്യാന്‍ ഇനി താമസമില്ല

ഡല്‍ഹി: വിമാനയാത്രക്കാരെ ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ് എയര്‍പോര്‍ട്ടില്‍ ചെക്ക്ഇന്‍ ചെയ്യാന്‍ വേണ്ടി വരുന്ന സമയം.

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ വഴിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇഗേറ്റ് ഒരുക്കി യാത്രക്കാരെ അതിവേഗം ചെക്ക്ഇന്‍ ചെയ്യിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവില്‍ പ്രിന്റഡ് ടിക്കറ്റുകളോ മൊബൈല്‍ ടിക്കറ്റുകളോ ഉപയോഗിച്ചായിരിക്കും ആളുകള്‍ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ ചെയ്യുന്നത്.

ഇതോടൊപ്പം തന്നെ യാത്രാ ടിക്കറ്റിന്റെ പ്രിന്റ് ഔട്ടും വേണ്ടതാണ്. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ചെക്കിംഗിന് ആധാര്‍ കാര്‍ഡിലെ ബയോ മെട്രിക് വിവരങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയാകും.

ജനുവരി അവസാനത്തോടെ രാജ്യത്തെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ വരുന്ന ആധാര്‍ ഇഗേറ്റ് സംവിധാനം വൈകാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

Top