ന്യൂഡല്‍ഹി: വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി. ജൂണ്‍ മാസം 30 വരെയാണ് തീയതി നീട്ടിയത്. കേന്ദ്ര സര്‍ക്കാരാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിക്കൊണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) കഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
പുതിയ ഒരു അറിയിപ്പു വരുന്നതുവരെ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന് നേരത്തേ സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരുന്നു.