ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ക്ക് സമയം അനുവദിച്ചു

AADHAR

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്നത് നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സമയം അനുവദിച്ചു. 15 ദിവസത്തെ സമയമാണ് കമ്പനികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് കമ്പനികള്‍ക്ക് സമയം അനുവദിച്ചത്.

മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്കിങ് നിര്‍ബന്ധമാക്കുന്നത് തടഞ്ഞു കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരുന്നു. തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി.

ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 15ന് മുമ്പായി ആധാര്‍ ഡി ലിങ്കിങ് സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ അല്ലെങ്കില്‍ ‘എക്‌സിറ്റ് പ്ലാന്‍’ ലഭ്യമാക്കണെന്നാണ് യു.ഐ.ഡി.എ.ഐ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top