ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ട് തള്ളി യുഐഡിഎഐ രംഗത്ത്

aadhar

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ട് തള്ളി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും യുഐഡിഎഐ വ്യക്തമാക്കി.

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതായും ദി ട്രിബ്യൂണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

500 രൂപ നല്‍കി ആയിരക്കണക്കിന് ആധാര്‍ വിവരങ്ങള്‍ വാങ്ങിയെന്നും വാട്‌സ്ആപ്പ് മുഖേനയാണ് കച്ചവടക്കാര്‍ ഉപയോക്താക്കളെ കണ്ടെത്തുന്നതെന്നും, പേടിഎം വഴി പണം അടച്ച് പത്ത് മിനിറ്റിനുള്ളില്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകളെ തള്ളി യുഐഡിഎഐ രംഗത്തെത്തിയത്.

Top