പാ​ൻ, ആ​ധാ​ർ കാ​ർ​ഡ് തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ഇ​നി ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം

ന്യൂ​ഡ​ൽ​ഹി: പാ​ൻ, ആ​ധാ​ർ കാ​ർ​ഡു​ക​ളി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി ആ​ദാ​യ​നി​കു​തി വ​കു​പ്പ്. ആ​ദാ​യ​നി​കു​തി വ​കു​പ്പ് വെ​ബ്സൈ​റ്റി (https://incometaxindiaefiling.gov.in/) ന്റെ ഹോം​പേ​ജി​ൽ പാ​ൻ കാ​ർ​ഡി​നെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള ലി​ങ്കി​നൊ​പ്പം മ​റ്റു ര​ണ്ടു ലി​ങ്കു​ക​ൾ കൂ​ടി ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​ന്ന് പു​തി​യ പാ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാ​നും പാ​ൻ കാ​ർ​ഡി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കാ​നു​ള്ള​തു​മാ​ണ്. ആ​ധാ​ർ സെ​ൽ​ഫ് സ​ർ​വീ​സ് അ​പ്ഡേ​റ്റ് പോ​ർ​ട്ട​ൽ എ​ന്ന ര​ണ്ടാം ലി​ങ്കി​ൽ ആ​ധാ​ർ നമ്പര്‍ ന​ൽ​കി ക​യ​റി​യാ​ൽ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​ൻ സാ​ധി​ക്കും.

ക​ഴി​ഞ്ഞ​ദിവസമാണ് പാ​ൻ കാ​ർ​ഡി​നെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ൽ​ വന്നത്. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ വെ​ബ്സൈ​റ്റി​ലെ ഹോം​പേ​ജി​ൽ ആ​ധാ​ർ ചേ​ർ​ക്കാ​നു​ള്ള ലി​ങ്ക് കാ​ണാം. ലി​ങ്ക് തു​റ​ന്ന​ശേ​ഷം പാ​ൻ, ആ​ധാ​ർ നമ്പര്‍, ആ​ധാ​റി​ലെ പേ​ര് എ​ന്നി​വ അ​ത​തു കോ​ള​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. അ​പ്പോ​ൾ യു​ഐ​ഡി​എ​ഐ​യി​ൽ നി​ന്നു സ​ന്ദേ​ശം ല​ഭി​ക്കും. ചെ​റി​യ പി​ഴ​വു​ണ്ടാ​യാ​ൽ ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ൽ ന​ട​ക്കി​ല്ല. മൊ​ബൈ​ലി​ലേ​ക്കും ഇ​മെ​യി​ലി​ലേ​ക്കും അ​യ​ക്കു​ന്ന ഒ​റ്റ​ത്ത​വ​ണ സ​ന്ദേ​ശം ഉ​പ​യോ​ഗി​ച്ചാ​ലേ തു​ട​ർ​സേ​വ​നം ല​ഭ്യ​മാ​കൂ.

ജ​ന​ന​ത്തീ​യ​തി, ലിം​ഗം എ​ന്നി​വ പാ​ൻ കാ​ർ​ഡി​ലും ആ​ധാ​റി​ലും ഒ​രു​പോ​ലെ​യാ​ക​ണം. ഇ​തി​നാ​യി പ്ര​ത്യേ​കം ലോ​ഗി​ൻ ചെ​യ്യേ​ണ്ട​തി​ല്ല. പാ​ൻ കാ​ർ​ഡു​ള്ള ആ​ർ​ക്കും സൈ​റ്റി​ൽ ക​യ​റി ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

അതേസമയം ജൂ​ലൈ ഒ​ന്നു​മു​ത​ൽ പാ​ൻ കാ​ർ​ഡി​നെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പിക്കണമെന്ന് കേ​ന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top