ഹൈദരാബാദ്: ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കി തെലുങ്കാന സർക്കാർ. ഇതു സംബന്ധിച്ച് തെലുങ്കാന ട്രാൻസ്പോർട്ട് വകുപ്പ് ഉത്തരവിറക്കി.
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ മുമ്പ് ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു.
എന്നാൽ വാഹന ഉടമകളുടെ വിവരങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനുവേണ്ടി പദ്ധതി വീണ്ടും പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
വാഹന അപകടമുണ്ടായിക്കഴിഞ്ഞാൽ ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ചു വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നും ഇത്തരത്തിൽ ഇരകൾക്കു നഷ്ടപരിഹാരം വാങ്ങിനൽകാൻ കഴിയുമെന്നും തെലുങ്കാന ആർടിഎ അവകാശപ്പെടുന്നു.