ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് സുപ്രീംകോടതിയില്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍

Aadhar card

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് സുപ്രീംകോടതിയില്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കിലും അത് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ചോര്‍ച്ചയല്ലെന്നും മറിച്ച് മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും സംസ്ഥാന ഏജന്‍സികള്‍ വഴിയുമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് സര്‍ക്കാര്‍ പദ്ധതികളുടെ വെബ്സൈറ്റ് വഴി 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായായിരുന്നു റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി(സി.ഐ.എസ്) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ചോര്‍ച്ച അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Top