ശാലിനിയോടൊപ്പം കുട്ടിത്തല അദ്വിക്ക്,കൈയ്യില്‍ സാധാരണ മൊബൈല്‍;ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യന്‍ താര ജോഡികളായ അജിത്തിന്റേയും ശാലിനിയുടേയും വിശേഷങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. ഒരു അവാര്‍ഡ് വേദികളില്‍ പോലും പ്രത്യക്ഷപ്പെടാത്ത താരങ്ങളെ എവിടെവെച്ച് കണ്ടാലും ആരാധകര്‍ വെറുതെ വിടാറില്ല. മകന്‍ അദ്വിക്കും ശാലിനിയുമൊത്തുള്ള ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

ഇരുവരും കാറില്‍ സഞ്ചരിക്കവെ ഒരു ആരാധകന്‍ എടുത്ത ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാകുകയായിരുന്നു. മേക്കപ്പില്ലാതെ സാധാരണ വേഷത്തില്‍ കൈയില്‍ പഴയ മോഡല്‍ മൊബൈലുമായി പ്രത്യക്ഷപ്പെടുന്ന ശാലിനിയെ കണ്ട് അത്ഭുതം തീരുന്നില്ല ആരാധകര്‍ക്ക്. മടിയിലിരിക്കുന്ന മകനെ നോക്കി ‘കുട്ടിത്തല’ തന്നെയാണെന്നും ആരാധകര്‍ പറയുന്നു.

സ്മാര്‍ട്ട് ഫോണ്‍ തരംഗം സൃഷ്ടിക്കുന്ന ഈ കാലത്ത് ശാലിനിയും അജിതും ഉപയോഗിക്കുന്നത് സാധാരണ ഫോണാണെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. 3310 മോഡല്‍ നോക്കിയ ഫോണ്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ശാലിനിയുടെ ഒരു ചിത്രം വൈറലായതോടെയാണ് താരദമ്പതികളുടെ ലളിത ജീവിതം വീണ്ടും വാര്‍ത്തയായിരിക്കുന്നത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2000ലാണ് അജിത്തും ശാലിനിയും വിവാഹിതരാകുന്നത്. പലസന്ദര്‍ഭങ്ങളിലും താരദമ്പദികളുടെ ലാളിത്യമാര്‍ന്ന ജീവിതം ചര്‍ച്ചചെയ്യപ്പെടാറുണ്ട്. വോട്ടിംങിന് എത്തുമ്പേള്‍ വരെ പതിവ് താരജാഡകളില്ലാതെ ഇരുവരും ക്യുവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതും ചര്‍ച്ചയാകാറുണ്ട്‌.

Top