ഐപിഎൽ താരലേലം; ഉയർന്ന പ്രതിഫലം കിട്ടുന്ന താരം മിച്ചൽ സ്റ്റാർക്കെന്ന് ആകാശ് ചോപ്ര

ഡൽഹി: ഐപിഎൽ താരലേലത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം കിട്ടുന്ന താരം ഒസീസ് പേസർ മിച്ചൽ സ്റ്റാർക്കായിരിക്കുമെന്ന് ആകാശ് ചോപ്ര. കരിയറില്‍ ഇതുവരെ 27 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്റ്റാര്‍ക്ക് പക്ഷെ 2015ന് ശേഷം ഐപിഎല്ലിൽ കളിച്ചിട്ടില്ല. 2015ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻെറ ഭാഗമായാണ് ആദ്യമായി ഐപിഎല്ലിനെത്തിയത്. 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിലൂടെ താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും പരിക്കുമൂലം കളിക്കാൻ കഴിഞ്ഞില്ല. കരിയറില്‍ 20.38 ശരാശരിയില്‍ 34 വിക്കറ്റുകളാണ് സ്റ്റാർക്ക് സ്വന്തമാക്കിയത്.

ഐപിഎല്‍ താരലേലത്തില്‍ അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാന് 7-8 കോടി രൂപ ലഭിക്കുമെന്നും, ഓസീസ് സ്പിന്നര്‍ കാമറൂൺ ഗ്രീനിന് 5-6 കോടി രൂപ ലഭിക്കുമെന്നും ജേസൺ റോയ്ക്ക് 4-6 കോടിയും ജമൈസണ് 5-7 കോടിയും ലഭിക്കുമെന്നും ആകാശ് ചോപ്ര ട്വിറ്ററില്‍ വ്യക്തമാക്കി. ഫെബ്രുവരി 18നാണ് മിനി ഐപിഎല്‍ താരലേലം നടക്കുക.

Top