കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ കൊലയാളികള്‍ സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുത്തത് അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരിയെന്ന് പൊലീസ്. തളിപ്പറമ്പില്‍ നിന്നാണ് വാഹനം വാടകയ്‌ക്കെടുത്തിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് തലേദിവസം ആകാശ് തളിപ്പറമ്പ് ഭാഗത്ത് എത്തിയിരുന്നതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.
കേസിലുള്‍പ്പെട്ട അഞ്ച് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതില്‍ രണ്ടുപേരാണ് ആകാശും റിജിന്‍ രാജും. മറ്റുള്ളവര്‍ സുരക്ഷിതതാവളങ്ങളില്‍ ഒളിവിലാണെന്നും അവരെ കണ്ടുപിടിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും തെളിയിക്കുന്നതാണെന്നും പൊലീസ് പറയുന്നു.