ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ; കുറ്റം സമ്മതിച്ചു

ചേര്‍ത്തല: ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ. പൊലീസ് ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി നല്‍കിയത്. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണും ആതിരയുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. അമ്മ ആതിര ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

Top