ന്യൂഡല്‍ഹി: അയോഗ്യരാക്കുന്നതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ പിന്‍വലിച്ചു. രാഷ്ട്രപതി വിജ്ഞാപനം ഇറക്കിയ സാഹചര്യത്തിലാണ് നടപടി. വിജ്ഞാപനത്തെ ചോദ്യം ചെയ്ത് പുതിയ റിട്ട് ഹര്‍ജി നാളെ ഫയല്‍ ചെയ്യും.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യാര്‍ഥിക്കാനും ആം ആദ്മിയില്‍ ധാരണയായി. കമ്മീഷന്‍ ശുപാര്‍ശയില്‍ തീരുമാനം വിലക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യം ഹര്‍ജി നല്‍കിയത്. വിജ്ഞാപനം പഠിച്ച ശേഷം പുതിയ അപ്പീല്‍ നല്‍കുമെന്നും പാര്‍ട്ടി അറിയിച്ചു.
എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചിരുന്നു. ഇരട്ടപദവി വഹിച്ചെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്.