ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ ഓഫീസിൽ അർധരാത്രിയിൽ മോഷണം

ന്യൂഡൽഹി: ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ ഓഫീസിൽ അർധരാത്രിയിൽ മോഷണം.

മധ്യ ഡൽഹിയിലെ റോസ് അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ആം ആദ്മി പാർട്ടിയുടെ ഓഫീസിലാണ് ശനിയാഴ്ച മോഷണം നടന്നത്.

പാർട്ടിയുടെ ഓഫീസിലുണ്ടായിരുന്ന നിരവധി വസ്തുക്കൾ നഷ്ടമായെന്ന് എഎപി നേതാവ് വികാസ് യോഗി അറിയിച്ചു.

സംഭവത്തിൽ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾക്കൊപ്പം പാർട്ടി പൊലീസിൽ പരാതി നൽകി.

ഓഫീസിൽ കടന്ന് ഒരാൾ സാധനങ്ങളെല്ലാം ചുമന്ന് റിക്ഷയിൽ കയറ്റി കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും ലഭിച്ചിരക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top