ശബരിമല ബ്രാഹ്മണ്യവല്‍ക്കരിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കും ; ആം ആദ്മി

കൊച്ചി: ശബരിമലയിലെ മകര ജ്യോതി തെളിയിക്കുന്നത് ഇനി ക്ഷേത്രതന്ത്രി ആയിരിക്കും എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം കേരളത്തിലെ ജനങ്ങളുടെ സാമൂഹിക ബോധത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ആം ആദ്മി.

അനേക നൂറ്റാണ്ടുകളായി ആദിവാസി സമൂഹങ്ങള്‍ ആണ് ആ കര്‍മ്മം നിര്‍വ്വഹിച്ച് വന്നിരുന്നത്, പൊന്നമ്പല മേട്ടിലെ ആദിവാസികളുടെ അവകാശമാണ് അത് തെളിയിക്കുക എന്നത്. അതിനെ ഇപ്പോള്‍ പൂര്‍ണ്ണമായും ബ്രാഹ്മണ്യവല്‍കരിക്കാനും അത് തെളിയിക്കാന്‍ തന്ത്രിയെ ചുമതലപ്പെടുത്താനുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്ടിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നും ആം ആദ്മി പാര്‍ട്ടി കേരള കണ്‍വീനര്‍ സീ.ആര്‍. നീലകണ്ഠന്‍ അറിയിച്ചു.

ദേവസ്വം മന്ത്രിക്കും, പ്രസിഡന്റിനും ഇക്കാര്യത്തില്‍ ബ്രാഹ്മണ്യ വല്‍ക്കരണത്തിനുള്ള നിലപാടാണ്, ഇത് എതിര്‍ക്കപ്പെടേണ്ടതാണ്, കേരളത്തിലെ ക്ഷേത്രങ്ങളില്‍ തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ തട്ടിപറിക്കാനും അതിനെ ബ്രാഹ്മണ്യ വല്‍ക്കരിക്കാനുമുള്ള ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കെണ്ടതാണന്നും അദ്ദേഹം വ്യക്തമാക്കി.

Top