കൊച്ചി: പൊമ്പിളൈ ഒരുമൈ നിരാഹാര സമരത്തിന് പിന്തുണയുമായ് ആം ആദ്മി പാര്‍ട്ടി രംഗത്ത്.
പൊമ്പിളൈ ഒരുമൈ നടത്തുന്ന ധീരമായ പോരാട്ടം ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഏപ്രില്‍ 25 നു പെമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാരത്തിന് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ അറിയിച്ചു.
പൊമ്പിളൈ ഒരുമൈ വിപ്ലവ സമര നേതാക്കളെ ഹീനമായ ഭാഷയില്‍ ആക്ഷേപിക്കുകയും മലയാളികള്‍ക്കെല്ലാം നാണക്കേട് വരുത്തി വയ്ക്കുകയും ചെയ്ത മന്ത്രി എം. എം. മണി ഉടന്‍ രാജി വയ്ക്കണമെന്നും, പെമ്പിളൈ ഒരുമൈ നേതാക്കളോട് മാപ്പ് പറയണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു.