ഡൽഹി:ഇത്തവണ ആംആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത് എന്നാണ് ലീഡ് നിലയിലെ വ്യത്യാസങ്ങള്‍ കാണിക്കുന്നത്. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിൽ മണിക്കൂർ ഒന്ന് കഴിയുമ്പോൾ ബിജെപി ലീഡ് പിടിക്കുകായിരുന്നു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ആപ്പ് വീണ്ടും ലീഡ് ചെയ്യുകയാണ്. എഎപി ഓഫീസിൽ കൊട്ടിയാഘോഷം തുടങ്ങിയിട്ടുണ്ട്.
മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഡൽഹിയിലെ സർക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വർഷമായി ഡൽഹിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാർ ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍.
ഡൽഹിയിലെ മാലിന്യപ്രശ്നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വിമർശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്രജെയിനിന്‍റെ ജയില്‍ വീഡിയോകള്‍ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബിജെപി ഉയര്‍ത്തിയത്.