ആടിനെ ദേശീയ സഹോദരിയാക്കണമെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കുന്നുവെങ്കില്‍ ആടിനെ ദേശീയ സഹോദരിയെങ്കിലും ആക്കണമെന്ന് ആം ആദ്മി നേതാവായ സഞ്ജയ് സിംഗ്.

കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.

അടുത്തിടെ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയാണ് പശുവിനെ ദേശീയ മൃഗം ആക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ഇതുമായി ബന്ധപ്പെട്ടാണ് സഞ്ജയ് സിംഗിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസമാണ് ആടിനെ ദേശീയ സഹോദരിയാക്കണമെന്ന ആവശ്യം സഞ്ജയ് ട്വിറ്ററിലൂടെ നടത്തിയത്.

ആടിന്റെ പാലില്‍ ഒരുപാട് ആരോഗ്യ ഗുണമുണ്ടെന്ന് ഒരിക്കല്‍ മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം, പോസ്റ്റിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.

Top