100 കോടി വിലവരുന്ന ഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കിയത് സര്‍ക്കാരിന്റെ ഒത്തുകളിയെന്ന് ആം ആദ്മി

കൊല്ലം : കൊല്ലം വെളിയത്ത് 100 കോടിയോളം വിലവരുന്ന 60 ഹെക്റ്റര്‍ ഭൂമി, നന്ദാവനം എസ്റ്റേറ്റ് കമ്പനിക്ക് വിട്ടുകൊടുത്തത് റവന്യു ഉദ്യോഗസ്ഥരും, സര്‍ക്കാരും ചേര്‍ന്നാണെന്ന് ആം ആദ്മി പാര്‍ട്ടി.

രാഷ്ട്രീയ തലത്തില്‍ സഹായം ഇല്ലാതെ ഇത്രയും വലിയൊരു അഴിമതി നടത്താന്‍ കഴിയില്ല. വിജിലന്‍സ് അന്വേഷണത്തില്‍പ്പെട്ടത് 7 റവന്യു ഉദ്യോഗസ്ഥര്‍ മാത്രമാണെങ്കിലും, ഇതില്‍ രാഷ്ട്രീയക്കാരുടെ പങ്കും കണ്ടെത്തേണ്ടതുണ്ടെന്നും പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സീ.ആര്‍. നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി.

മലകളും കുന്നുകളും ഉള്ള ഭൂമിയില്‍ നിന്നു ഇപ്പോള്‍ തന്നെ കോടിക്കണക്കിനു രൂപയുടെ പാറ ഖനനം ചെയ്തിട്ടുണ്ട്. ഇത്രയും ആസൂത്രിതമായി നടത്തിയ അഴിമതിയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

Top