ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് കൂട്ടരാജി.
ഡല്‍ഹി കണ്‍വീനര്‍ ദിലീപ് പാണ്ഡേ, ആപ് പഞ്ചാബ് ചുമതലയുള്ള സഞ്ജയ് സിംഗ, ദുര്‍ഗേഷ് പഠക്ക് എന്നിവരാണ് രാജി നല്‍കിയത്.
പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളിന് രാജികത്ത് നല്‍കിയതായി സഞ്ജയ് സിംഗ് അറിയിച്ചു.
അതേസമയം ഇരട്ട പദവി വിവാദത്തില്‍ പെട്ടിരിക്കുന്ന 21 ആപ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന പരാതിയില്‍ അടുത്തമാസം തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.