ബോളിവുഡ് താരം ആമിര്‍ ഖാനും ചലച്ചിത്ര നിര്‍മാതാവ് കിരണ്‍ റാവുവും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി കഴിഞ്ഞ ജൂലൈയിലാണ് അറിയിച്ചത്. എന്നാല്‍, തങ്ങള്‍ അടുത്ത സുഹൃത്തുക്കളായി തുടരുമെന്നും ഒരുമിച്ച് സിനിമകള്‍ ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് മുന്‍ ദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. ഞായറാഴ്ച മുംബൈയിലെ ഒരു റസ്റ്ററന്റിന് പുറത്ത് നിന്നുള്ള ആമിറിന്റെയും കിരണിന്റെയും മകന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഒന്‍പത് വയസുകാരന്‍ മകന്‍ ആസാദ് റാവു ഖാനെയും കിരണ്‍ റാവുവിനെയും ചേര്‍ത്തുപിടിച്ച് പോസ് ചെയ്യുന്ന ആമിര്‍ ഖാനാണ് ചിത്രങ്ങളിലുള്ളത്.
ആമിര്‍ ഖാന്‍ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ദയുടെ നിര്‍മാതാവാണ് കിരണ്‍ റാവു. സിനിമയുടെ ലൊക്കേഷനില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.