വെള്ളിത്തിരയില്‍ ഭഗവാന് ശ്രീകൃഷ്ണനെ അവതരിപ്പിക്കാന്‍ താല്പര്യമുണ്ടെന്ന് ആമിര്‍ ഖാന്. മഹാഭാരതം വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണെങ്കില്‍ തനിക്ക് കൃഷ്ണനാകാനാണ് താല്പര്യമെന്ന് ആമിര്‍ പറഞ്ഞു.
ഏറ്റവും പുതിയ ചിത്രമായ ദംഗലിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആമിര്‍.
ബാഹുബലിക്ക് ശേഷം സംവിധായകന് എസ്.എസ് രാജമൗലി ഇന്ത്യയിലെ പ്രമുഖ നടന്മാരെ ഉള്‍പ്പെടുത്തി മഹാഭാരതം ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആമിര്‍.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദംഗല്‍ ഡിസംബര്‍ 23 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. നിതേഷ് തീവാരി സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗട്ടിന്റെ ജീവിതത്തെ ആ്സപദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.