ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ബന്ദിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. നമ്മുടേത് കാര്‍ഷിക രാജ്യമാണെന്നും എല്ലാവരും കര്‍ഷകരെ പിന്തുണക്കണമെന്നും മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള സമരത്തെ തുടര്‍ന്നാണ് ഭാരത് ബന്ദ്. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കര്‍ശനമാക്കി നിയമം പിന്‍വലിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നാളെ എല്ലാ ടോള്‍ പ്ലാസകളും ഉപരോധിക്കാനും തീരുമാനമുണ്ട്. ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും തടയാനും തീരുമാനിച്ചിട്ടുണ്ട്.

Top