ആംആദ്മി ദേശീയ പാര്‍ട്ടി പദവിയിലേക്ക്

ഡല്‍ഹി: ഗുജറാത്തില്‍ സാന്നിധ്യമറിയിച്ചതോടെ ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടിയാകാനുള്ള യോഗ്യത നേടി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആറു ശതമാനത്തോളം വോട്ടു ലഭിച്ചതോടെയാണ് എഎപി ദേശീയ പാര്‍ട്ടി അംഗീകാരത്തിന് അര്‍ഹത നേടിയത്. ഗുജറാത്തില്‍ എട്ടു മണ്ഡലങ്ങളിലാണ് എഎപി ലീഡ് ചെയ്യുന്നത്.

നിലവില്‍ ഡല്‍ഹി, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന പാര്‍ട്ടിയാണ്. ഡല്‍ഹിയിലും പഞ്ചാബിലും എഎപിയാണ് ഭരിക്കുന്നത്. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയും ആറു ശതമാനം വോട്ടുമാണ് വേണ്ടത്. എഎപിയെ ദേശീയ പാര്‍ട്ടിക്കിയതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് ബാനറുകളും പോസ്റ്ററുകളും വെച്ചിട്ടുണ്ട്.

Top