ഡല്‍ഹിയില്‍ ആര് വരും എന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി എന്നിരിക്കെ, എഎപി മുന്നില്‍ നില്‍ക്കുകയാണ്. അതേസമയം വിശ്വാസം കൈവിടാന്‍ ബിജെപി തയ്യാറല്ല. തനിക്ക് പേടിയൊന്നുമില്ല, പകരം ദേശീയ തലസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി മേധാവി മനോജ് തിവാരി.
‘എനിക്കൊരു പേടിയുമില്ല, ഇത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നല്ല ദിവസമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ അധികാരത്തിലെത്തും. ഞങ്ങള്‍ 55 സീറ്റുകള്‍ നേടിയാല്‍ ആശ്ചര്യപ്പെടാനൊന്നുമില്ല.’- തിവാരി പറഞ്ഞു.
മാത്രമല്ല അനുകൂല ഫലമുണ്ടായില്ലെങ്കില്‍ അതിന് ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തരുതെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.
അതേസമയം, വിജയം ഉറപ്പിച്ചിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് കുറച്ചത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു എന്നാണ് കെജ്രിവാള്‍ പറയുന്നത്.