ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് എഎപി കുറ്റസമ്മതം നടത്തിയെന്ന്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് കുറ്റസമ്മതം നടത്തി എഎപി നേതാവ്. എഎപി സസ്പെന്‍ഡ് ചെയ്ത നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി കൗണ്‍സിലര്‍ ആയ താഹിര്‍ ഹുസൈന്‍ ആണ് കലാപത്തില്‍ തനിക്ക് പങ്കുണ്ടായിരുന്നുവെന്ന് സമ്മതിച്ചത്.

കലാപത്തില്‍ അക്രമത്തിന് ആളുകളെ പ്രേരിപ്പിച്ചുവെന്ന് ഇയാള്‍ സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഉമര്‍ ഖാലിദുമായി കഴിഞ്ഞ ജനുവരി എട്ടിന് ഷഹീന്‍ ബാഗിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും താഹിര്‍ ഹുസൈന്‍ പറയുന്നു.

ചില്ലുകുപ്പികള്‍, പെട്രോള്‍, ആസിഡ്, കല്ലുകള്‍ തുടങ്ങിയവ പരമാവധി സംഭരിച്ചുവെക്കുക എന്നതായിരുന്നു താഹിര്‍ ഹുസൈനിന്റെ ചുമതലയെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. പ്രതിഷേധം സംഘടിപ്പിക്കാന്‍ ഖാലിദി സെയ്ഫി എന്നയാളാണ് തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നും താഹിര്‍ വെളിപ്പെടുത്തി.

ഫെബ്രുവരി 24-ന് തന്റെ വീട്ടിലുള്ളവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ഉച്ചയ്ക്ക് 1.30-ഓടെ തന്റെ ആളുകളെ വിളിച്ചുകൂട്ടി പെട്രോള്‍ ബോംബുകളും ആസിഡും കല്ലുകളുമൊക്കെ പ്രയോഗിക്കാന്‍ തുടങ്ങിയെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.

Top