ഡല്‍ഹിയില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍; എഎപി കൗണ്‍സിലര്‍ ബിജെപിയില്‍

ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ രാഷ്ട്രീയ നീക്കങ്ങൾ തുടർന്ന് ബിജെപി. ഒരു ആം ആദ്മി പാർട്ടി കൗൺസിലർ ബിജെപിയിൽ ചേർന്നു. ബവാനയിൽ നിന്നുള്ള എഎപി കൗൺസിലർ പവൻ ഷെറാവത്ത് ആണ് ബിജെപിയിൽ ചേർന്നത്.

മുനിസിപ്പൽ കോർപ്പറേഷനിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെ തെരഞ്ഞെടുക്കാൻ ഇന്ന് യോഗം ചേരാനിരിക്കെയാണ് നാടകീയ നീക്കങ്ങൾ. സ്റ്റാൻഡിങ് കമ്മിറ്റിയിലെ ഒരു സീറ്റിനായി പിടിവലി തുടരുന്നതിനിടെയാണ് എഎപി കൗൺസിലറുടെ ചുവടുമാറ്റം. ബിജെപി-എഎപി കയ്യാങ്കളിയെത്തുടർന്നാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് എഎപി അധികാരം പിടിച്ചെടുത്തിരുന്നു. എഎപിയുടെ ഷെല്ലി ഒബ്‌റോയിയെ മേയറായും ആലെ മുഹമ്മദ് ഇഖ്ബാലിനെ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുത്തിരുന്നു.

Top